എറണാകുളം ജില്ല യുവജന സഭ പുതിയ ഭാരവാഹികൾ
നേതൃത്വം ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ മീറ്റിംഗ് കഴിഞ്ഞ ദിവസം (17.11.13) ആലുവ പല്ലേരിമന ഇല്ലത്ത് വച്ച് നടക്കുകയുണ്ടായി. അന്ന് തന്നെ ജില്ല യുവജനത്തിന്റെ പുതിയ
നേതൃനിരയെ തിരഞ്ഞെടുക്കുകയുണ്ടായി. അതില്‍ ശ്രീ നിഖില്‍ മാവേലി പ്രസിഡന്റ് ആയും പല്ലേരി ഹൃഷികേശ് നമ്പൂതിരിയെ സെക്രട്ടറിയായും
തിരഞ്ഞെടുത്തു.
പ്രധാന തീരുമാനങ്ങൾ താഴെ അറിയിക്കുന്നു...
1. നിലവിലെ ഉപസഭകളുടെ പ്രവർത്തനം കമ്മിറ്റി വിലയിരുത്തുകയും അവ കൂടുതൽ ശക്തമാകുവാൻ വേണ്ട നടപടികൾ കൈക്കൊള്ളുവാനും തീരുമാനിച്ചു. അതിന്റെ ഭാഗമായി വരുന്ന ജനുവരി മാസം അവസാനത്തിനു കമ്മിറ്റി ഇല്ലാത്ത ഉപസഭകളിൽ കമ്മിറ്റി രൂപികരിക്കുവാനും കമ്മിറ്റി ഉള്ള സ്ഥലങ്ങളിൽ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുവാനും വേണ്ട നടപടികൾ കൈക്കൊള്ളുവാനും തീരുമാനിച്ചു. അതിലേക്കായി ജനുവരി ജില്ല സഭ പ്രസിഡന്റും സെക്രട്ടറിയും എല്ലാ ഉപസഭകളും സന്ദർശിച് വേണ്ട നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചു. (ഇതിനായി എല്ലാ ഉപസഭ സെക്രട്ടറിമാരുമായും ബന്ധപെട്ട് വേണ്ട നടപടികൾ കൈക്കൊള്ളുന്നതാണ്).
2. ഇനി മുതൽ ജില്ല കമ്മിറ്റി മീറ്റിംഗ് എല്ലാ മാസവും ആദ്യ ഞായറാഴ്ച ഓരോരോ ഉപസഭകളിലായി നടത്താൻ തീരുമാനിച്ചു. ഇതിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
3. എറണാകുളം ജില്ലയിലെ ഉപസഭകളിലെ അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ടെന്നീസ് ബോൾ ക്രിക്കറ്റ് ലീഗ് നടത്താൻ തീരുമാനിച്ചു. യുവജന സഭ ഉള്ള ഉപസഭാകളെ മാത്രം പങ്കെടുപിച്ചാൽ മതി എന്ന് കമ്മിറ്റി ഐക്യകണ്0ന തീരുമാനിച്ചു. ലീഗ് നടത്തിപ്പിനായി സെക്രട്ടറി പല്ലേരി ഹൃഷികേശ് നമ്പൂതിരിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതി രൂപികരിച്ചു.
4. ജില്ലയുടെ IT Cell ന്റെ ചുമതല വഹിക്കുന്നതിനായി അനൂപ് ഭട്ടതിരി ചെയർമാൻ ആയി ഒരു സമിതി രൂപികരിക്കാൻ തീരുമാനിച്ചു. അതിലേക്ക് വേണ്ട അംഗങ്ങളെ ചേർക്കുന്നതിനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിനു തന്നെ നല്കി. അവരുടെ ചുമതലകളെ കുറിച്ചും ചർച്ച നടത്തി.
ഇത്രയും ആണ് ആദ്യ മീറ്റിങ്ങിലെ പ്രധാന തീരുമാനങ്ങൾ...